Monday 26 November 2012

പറഞ്ഞതും പറയുവാനുള്ളതും



                                       പറഞ്ഞതും പറയുവാനുള്ളതും

                                     *********************
 
                                       


നിന്‍റെ വാക്ശരങ്ങളേറ്റു 
പിടയുന്ന പേടമാനാണ്ഞാന്‍ 
എന്നുകരുതിയെങ്കില്‍ 
നിനക്കുതെറ്റി ....... 

ഒരു കാട്ടുവേടന്‍റെ കയ്കൊണ്ട് 
ചാകുവാന്‍ വിധിക്കപ്പെട്ടൊരു 

പടുജന്മമല്ല ഞാനെന്നു
നീയറിക .........

പാപത്തിന്‍
പുഴുക്കുത്തേറ്റൊരുനാവിനാല്‍
നീപറഞ്ഞ പൊളിവചനങ്ങള്‍
നിന്നെ തിരിഞ്ഞുകടിക്കുംവരേയ്ക്കും
നീ സ്വതന്ത്രന്‍ ..........

നീയെന്നിലേയ്ക്ക് തൊടുത്തുവിട്ട
അപമാനത്തിന്‍ ബ്രഹ്മാസ്ത്രങ്ങള്‍
കറങ്ങിത്തിരിഞ്ഞൊരുനാള്‍
നിന്നിലേയ്ക്ക് വന്നു പതിക്കും
അതുവരേയ്ക്കുംമാത്രം
നീ സുരക്ഷിതന്‍ ........

അന്യന്‍റെ വളര്‍ച്ചയില്‍
അസൂയമൂത്ത
ഹേ ദുരാത്മാവേ
നീയൊരു ദുശ്ശകുനമാണ്
വിഷവിത്താണ്
വഴിമാറുക നീ ..........!!!








                                       *******************


               


Friday 16 November 2012

കോയിക്കച്ചോടം ചെയ്യണ കോയ


                കോയിക്കച്ചോടം ചെയ്യണ കോയ







കോയിക്കച്ചോടം
ചെയ്യണകോയ,കോയിയെവാങ്ങാന്‍
കോയിക്കോട് കോയിച്ചന്തേല് പോയി
ഒടുവില് കോയിയെ വാങ്ങാനെക്കൊണ്ട്

കായ്‌ തെകയാതെ കോയ,
കോയിമുട്ട വാങ്ങി കയ്യിവച്ച്.
ഒടുവില്കയ്യ്‌ കയച്ചപ്പംകോയ,

കയ്യിലിരുന്ന കോയിമുട്ട
കയ്യാലെ വച്ച് കുത്തിയിരുന്ന്
കുറച്ചു കയിഞ്ഞപ്പം
കോയേടെ വയറു കാഞ്ഞ്
കോയ അന്നേരം കായ വാങ്ങി തിന്ന്
കഞ്ഞീന്‍റെ വെള്ളോം കുടിച്ച്,
കായും കൊടുത്ത് കോയ
കൊയുമ്പു വള്ളത്തിക്കേറി
തൊയഞ്ഞു തൊയഞ്ഞു പോയി
കുറേ തൊയഞ്ഞപ്പംകോയേടെ
കയ്യുംകൊയഞ്ഞ്,മെയ്യും കൊയഞ്ഞ്
കോയ,കൊയുമ്പു വള്ളത്തില്
കൊയഞ്ഞു വീണു ചത്തുംപോയി :( :( :(


ഓര്‍മകളിലെ നീ

                                                      
                                             ഓര്‍മകളിലെ നീ 
                           • •═══• •════• •
                                                        



അങ്ങകലെ


ചക്രവാളസീമയില്‍

പ്രത്യാശയുടെ രജതരേഖകള്‍

ഞാന്‍ കാണുന്നു ..............

കിനാക്കളൊരുനാള്‍ സത്യമായാല്‍

നിനവിലോരിക്കല്‍ നീ പുനര്‍ജനിച്ചാല്‍

കണ്ട കനവുകളോക്കെയും

നിജമായി ഭവിച്ചിടുമോ ..........?

നേരം പാതിരാവായിരിക്കുന്നു

നിദ്രയെന്നെ പുല്‍കിടാനമാന്തമെന്തേ

ആരോ എന്‍റെ കിളിവാതിലില്‍

മുട്ടിവിളിച്ചുവോ,ആരാവാമത്

നിഴലോ,നിലാവോ, തെന്നലോ

അതോ എന്‍ കാമിനിയൊ

ഒരു വിഷുപ്പുലരിയില്‍

നീയെനിക്ക് നല്‍കിയ

സ്നേഹക്കയ്‌നീട്ടം

ഒരു നിധിപോലെ മനസ്സില്‍

ഞാനിന്നും സൂക്ഷിക്കുന്നു.....

നീപകര്‍ന്നുതന്ന സ്നേഹമെന്നില്‍

തേന്മഴയായ്‌ പെയ്യുമ്പോഴും

അരികിലിപ്പോള്‍ നീയ്യില്ലന്നസത്യം

ഒരു കാരമുള്ളായ് വന്നെന്‍റെ

മനസ്സില്‍ തറയ്ക്കുന്നു

ഒരായിരം ഓര്‍മകളുടെ

നെരിപ്പോടാണെന്‍ ഹൃദയമിപ്പോള്‍..

                          • •═══• •════• •
 .


മോഹഭംഗം

                                                          മോഹഭംഗം
                                                     ♥ *♥* ♥* 





അസ്ഥിയില്‍പിടിച്ച 

പ്രണയത്തിന്‍റെ അന്ത്യം 

ഉത്തരത്തില്‍ കെട്ടിത്തൂങ്ങി 

ചത്ത കുറേസ്വപ്‌നങ്ങള്‍ 

മാത്രമായിരുന്നു


നരച്ചുമുരടിച്ച മോഹഭംഗത്തിന്‍റെ 

തിരുശേഷിപ്പുകള്‍ ഉള്ളിലൊരു 

ദഹനക്കേടായ് തികട്ടിവന്നു

കൂട്ടിന്ഒറ്റപ്പെടലിന്‍റെ ഓരിയിടലും...... 

ഓര്‍മപ്പെടുത്തലുകളെ പുറംകാലുകൊണ്ട് 

തട്ടിയെറിഞ്ഞു ഇന്നിന്‍റെ മാളത്തിലേയ്ക്കു 

ചേക്കേറുമ്പോള്‍ മനസ്സിലൊരു പുനരാഖ്യാനം

നടത്തി "പ്രണയത്തിന്‍റെ രസം കയ്പ്പെന്ന് ".........



                              ♥ ✿⊱•*´¯♥✿✿⊱╮*♥* ♥* ✿✿⊱⊱•*´¯♥



സത്യവും മിഥ്യയും


                                                        സത്യവും മിഥ്യയും           
                                        *♥* ♥* ✿✿⊱⊱•*´¯♥                                                                              





കാണാത്തത് കണ്ടെന്നു

കണ്ണു കള്ളം പറഞ്ഞിടുന്നു

കേള്‍ക്കാത്തത് കേട്ടന്നു
കാതു ചുമ്മാപറഞ്ഞിടുന്നു

രുചിക്കാത്തത് രുചിച്ചെന്നു
നാവു വെറുതേ പറഞ്ഞിടുന്നു
മണക്കാത്തത് മണത്തെന്നു
മൂക്ക് പൊളിപറഞ്ഞിടുന്നു
സ്പര്‍ശിക്കാത്തതു സ്പര്‍ശിച്ചെന്നു

ത്വക്കും അസത്യംപറഞ്ഞിടുന്നു

പഞ്ചേന്ദ്രിയങ്ങളൊക്കെയും
കളവു പറഞ്ഞിടിലും

സത്യമെന്നെങ്കിലും
സത്യമല്ലെന്നാകുമോ......?                                                            

                          ♥ ✿⊱•*´¯♥✿✿⊱╮*♥* ♥* ✿✿⊱⊱•*´¯♥

കേട്ടിട്ടും കേള്‍ക്കാതെ


കേട്ടിട്ടും കേള്‍ക്കാതെ
• •═══• •════• •



അനന്തവിഹായസ്സില്‍ 

ചന്ദ്രനുംതാരകങ്ങളും 

പ്രണയം പങ്കുവയ്ക്കുന്നു

നിഴലുംനിലാവും

ആലിംഗനബദ്ധരായി

പരസ്പരം പുണരുന്നു

ഇരുളിന്‍മറവില്‍ നിന്നു

നിശാശലഭങ്ങല്‍

പാറിവന്നെന്‍ ചെവിയില്‍

കിന്നാരമോതി ഇക്കിളിപ്പെടുത്തി

ഇതുകണ്ട് മിന്നാമിനുങ്ങുകള്‍

അടക്കിച്ചിരിച്ചു.............

പിന്നാലെ ചെമ്പകപ്പൂമണം

പേറിയൊരു കുളിര്‍തെന്നല്‍

എന്നെത്തഴുകിതലോടി കടന്നുപോയി

അതിനകമ്പടിയായ്‌ ദൂരെഎങ്ങോനിന്നു

രാക്കിളികള്‍ രാഗസാന്ദ്രമായൊരു ഈണം മീട്ടി

സാന്ദ്രസുന്ദരമായ ഈ അന്തരീക്ഷത്തില്‍

എന്‍ഹൃത്തടം നിനക്കായ്‌ മാത്രം തുടിക്കുന്നു

എന്‍ നിറമിഴികള്‍ തുള്ളിതുളുമ്പുന്നത്

എത്രനാള്‍ നീ കണ്ടില്ലന്നു നടിക്കും ?
                           • •═══• •════• •




തെരുവിന്‍റെ സന്തതികള്‍

                                                         തെരുവിന്‍റെ സന്തതികള്‍
                         • •═══• •════• •





ജീവിതമെന്ന മഹാസാഗരത്തിന്റെ, 

ചുഴികളിലും, ഗര്‍ത്തങ്ങളിലും


പെട്ടുഴലുന്ന വിധിയുടെ 

ബലിമൃഗങ്ങളീ കുരുന്നുകള്‍ 

പറക്കമുറ്റുംമുന്‍പേ 

ഭാരംചുമക്കാന്‍ 

വിധിക്കപ്പെട്ടവര്‍ 

പഠിച്ചുംകളിച്ചും 


നടക്കേണ്ടപ്രായത്തില്‍ 


പ്രാണന്‍കളഞ്ഞും

പണിയെടുക്കുന്നവര്‍ 


പ്രപഞ്ചത്തിന്‍ 

കളിയരങ്ങിലെ 

കോമാളികള്‍ 

കാരുണ്യത്തിന്‍

ഉറവ വറ്റാത്ത

കറകളഞ്ഞസ്നേഹത്താല്‍

നമുക്കിവരുടെദുഃഖങ്ങള്‍ 

പങ്കുവയ്ക്കാം കണ്ണീരോപ്പാം

പുതിയൊരു പുലരിയുടെ 

പൊന്‍മുകുളങ്ങളായ്

നിറഞ്ഞസ്നേഹത്താലിവരെ 

വരവേല്‍ക്കാം

പ്രത്യാശയുടെ 

നല്ലനാളെയ്ക്കായ് 

കയ്‌കോര്‍ക്കാം

പ്രകാശിക്കട്ടെയിവരിലൊരു 

പുതുജന്മത്തിന്‍ പ്രഭാതശോഭ

വിരിയട്ടെ ചിരിയാകുന്ന 

മണിമുത്തുകളിവര്‍തന്‍ചുണ്ടില്‍

തെളിയട്ടെ പ്രതീക്ഷാകിരണങ്ങള്‍

ഇവരുടെ കണ്ണില്‍

പരിലസിക്കട്ടെയീ 

കുഞ്ഞുമുഖങ്ങളിലെന്നും

സന്തോഷത്തിന്‍ കുഞ്ഞോളങ്ങളും

പാല്‍പ്പുഞ്ചിരിയും

ദൈവത്തിനാരാമത്തിലെ 

കുസുമങ്ങളിവര്‍

പൂത്തുല്ലസിച്ചുസുഗന്ധം

പരത്തട്ടെയീനിഷ്ക്കളങ്കജന്മങ്ങളും


                           ♥ ✿⊱•*´¯♥✿✿⊱╮*♥* ♥* ✿✿⊱⊱•*´¯♥