ഓര്‍മകളിലെ നീ
• •═══• •════• •
അങ്ങകലെ
ചക്രവാളസീമയില്‍
പ്രത്യാശയുടെ രജതരേഖകള്‍
ഞാന്‍ കാണുന്നു ..............
കിനാക്കളൊരുനാള്‍ സത്യമായാല്‍
നിനവിലോരിക്കല്‍ നീ പുനര്‍ജനിച്ചാല്‍
കണ്ട കനവുകളോക്കെയും
നിജമായി ഭവിച്ചിടുമോ ..........?
നേരം പാതിരാവായിരിക്കുന്നു
നിദ്രയെന്നെ പുല്‍കിടാനമാന്തമെന്തേ
ആരോ എന്‍റെ കിളിവാതിലില്‍
മുട്ടിവിളിച്ചുവോ,ആരാവാമത്
നിഴലോ,നിലാവോ, തെന്നലോ
അതോ എന്‍ കാമിനിയൊ
ഒരു വിഷുപ്പുലരിയില്‍
നീയെനിക്ക് നല്‍കിയ
സ്നേഹക്കയ്‌നീട്ടം
ഒരു നിധിപോലെ മനസ്സില്‍
ഞാനിന്നും സൂക്ഷിക്കുന്നു.....
നീപകര്‍ന്നുതന്ന സ്നേഹമെന്നില്‍
തേന്മഴയായ് പെയ്യുമ്പോഴും
അരികിലിപ്പോള്‍ നീയ്യില്ലന്നസത്യം
ഒരു കാരമുള്ളായ് വന്നെന്‍റെ
മനസ്സില്‍ തറയ്ക്കുന്നു
ഒരായിരം ഓര്‍മകളുടെ
നെരിപ്പോടാണെന്‍ ഹൃദയമിപ്പോള്‍..
• •═══• •════• •
.
.gif)
No comments:
Post a Comment