കോയിക്കച്ചോടം ചെയ്യണ കോയ
കോയിക്കച്ചോടം
ചെയ്യണകോയ,കോയിയെവാങ്ങാന്‍
കോയിക്കോട് കോയിച്ചന്തേല് പോയി
ഒടുവില് കോയിയെ വാങ്ങാനെക്കൊണ്ട്
കായ് തെകയാതെ കോയ,
കായ് തെകയാതെ കോയ,
കോയിമുട്ട വാങ്ങി കയ്യിവച്ച്.
ഒടുവില്കയ്യ് കയച്ചപ്പംകോയ,
കയ്യിലിരുന്ന കോയിമുട്ട
കയ്യിലിരുന്ന കോയിമുട്ട
കയ്യാലെ വച്ച് കുത്തിയിരുന്ന്
കുറച്ചു കയിഞ്ഞപ്പം
കോയേടെ വയറു കാഞ്ഞ്
കോയ അന്നേരം കായ വാങ്ങി തിന്ന്
കഞ്ഞീന്‍റെ വെള്ളോം കുടിച്ച്,
കായും കൊടുത്ത് കോയ
കൊയുമ്പു വള്ളത്തിക്കേറി
തൊയഞ്ഞു തൊയഞ്ഞു പോയി
കുറേ തൊയഞ്ഞപ്പംകോയേടെ
കയ്യുംകൊയഞ്ഞ്,മെയ്യും കൊയഞ്ഞ്
കോയ,കൊയുമ്പു വള്ളത്തില്
കൊയഞ്ഞു വീണു ചത്തുംപോയി



No comments:
Post a Comment