കേട്ടിട്ടും കേള്‍ക്കാതെ
• •═══• •════• •
അനന്തവിഹായസ്സില്‍
ചന്ദ്രനുംതാരകങ്ങളും
പ്രണയം പങ്കുവയ്ക്കുന്നു
നിഴലുംനിലാവും
ആലിംഗനബദ്ധരായി
പരസ്പരം പുണരുന്നു
ഇരുളിന്‍മറവില്‍ നിന്നു
നിശാശലഭങ്ങല്‍
പാറിവന്നെന്‍ ചെവിയില്‍
കിന്നാരമോതി ഇക്കിളിപ്പെടുത്തി
ഇതുകണ്ട് മിന്നാമിനുങ്ങുകള്‍
അടക്കിച്ചിരിച്ചു.............
പിന്നാലെ ചെമ്പകപ്പൂമണം
പേറിയൊരു കുളിര്‍തെന്നല്‍
എന്നെത്തഴുകിതലോടി കടന്നുപോയി
അതിനകമ്പടിയായ് ദൂരെഎങ്ങോനിന്നു
രാക്കിളികള്‍ രാഗസാന്ദ്രമായൊരു ഈണം മീട്ടി
സാന്ദ്രസുന്ദരമായ ഈ അന്തരീക്ഷത്തില്‍
എന്‍ഹൃത്തടം നിനക്കായ് മാത്രം തുടിക്കുന്നു
എന്‍ നിറമിഴികള്‍ തുള്ളിതുളുമ്പുന്നത്
എത്രനാള്‍ നീ കണ്ടില്ലന്നു നടിക്കും ?
• •═══• •════• •

No comments:
Post a Comment