Thursday, 8 November 2012

പറയാന്‍മറന്ന പരിഭവങ്ങള്‍ ***********************************


പറയാന്‍മറന്ന പരിഭവങ്ങള്‍ 
•★•.¸¸.••.¸¸.•★•.¸¸.••





പാല്‍പോലൊഴുകുന്ന ഈ നറുംനിലാവ് 

എന്നും എനിക്കൊരു ലഹരിയാണ് 

പ്രണയിനികളുടെ മനസ്സിനാനന്ദം പകരുന്ന 

ഏകാന്തസുന്ദരമായ ഈ അന്തരീക്ഷത്തില്‍ 

ഏകയായ്മനസ്സിനെ മഥിക്കുന്ന

ചിന്തകളുമായ്ഞാനെന്‍റെ ജാലകവാതില്‍

പഴുതിലൂടെ പുറത്തേയ്ക്കു നോക്കിനിന്നു

മനസ്സിന്‍റെ ലോലഭാവങ്ങളെ തട്ടിയുണര്‍ത്തി

ഉന്മത്തയാക്കി മോഹനഅനുഭൂതികളിലേക്ക്

നയിക്കുന്ന ഈ സുന്ദരസുരഭിലരാവ്

എന്നെ എങ്ങോട്ടാണ് ക്ഷണിക്കുന്നത് ?

ആയിരമായിരം മോഹത്തിന്‍

മയില്‍പ്പീലിതുണ്ടുകള്‍

ഞാന്‍ കാത്തുവയ്ച്ചത്

നിനക്കു വേണ്ടിയായിരുന്നില്ലേ എന്നിട്ടും

നീയെന്തേയത് കണ്ടില്ലാന്നു നടിക്കുന്നു ?

എന്‍വളക്കിലുക്കത്തിന്‍ നേര്‍ത്ത സംഗീതവും

എന്‍പാദസരതിന്‍ മണിക്കിലുക്കവും

മാത്രമാണിന്നെന്‍ ചങ്ങാതിമാര്‍

എന്‍റെ ജീവിതത്തിന്‍റെ രാഗവും താളവും

ലയവും എല്ലാംഎനിക്കു നീയായിരുന്നു

അതെനിക്കെന്നോതന്നെ കൈമോശം

വന്നിരിക്കുന്നുവല്ലോ.........!

                            •.¸¸.•★•.¸¸.••.¸¸.•★•.¸¸.••.¸¸


No comments:

Post a Comment