പറയുവാനേറെയുണ്ട്
•★•.¸¸.••.¸¸.•★•
പെയ്തിറങ്ങരുത് നീ
തിളയ്ക്കുംരോഷാഗ്നിയെ
കെടുത്തിടാനായ്
തണലേകും മരമെന്ന തോന്നലില്‍
വെള്ളമൊഴിക്കരുത്
പ്രണയിക്കുന്നപെണ്ണെന്ന പ്രതീക്ഷയില്‍
മാറോടണയ്ക്കരുത്
സുഗന്ധം പ്രസരിക്കുംപൂവെന്നുറച്ച്
മണത്തു നോക്കരുത്
നറുതേനെന്നു നിനയ്ച്ചു
രുചിച്ചു നോക്കരുത്
ആഴവുംപരപ്പും നോക്കാതെ
എന്നിലേയ്ക്കൂളിയിടരുത്
ചുറ്റിക്കയറാന്‍ തേന്മാവെന്നുകരുതി
പടര്‍ന്നുകയറരുത്
ഒഴുക്കില്ലാത്തപുഴയെന്ന വിചാരത്താല്‍
നീന്താന്‍ ശ്രമിക്കരുത്
തീരമെന്ന ധാരണയില്‍
തിരയുമാകരുത്
വിശ്വസ്ത സുഹൃത്താകയാല്‍
അധര്‍മ്മങ്ങളിലൊരു പോരാളിയും
ധര്‍മങ്ങളിലൊരു തേരാളിയുമാണ്ഞാന്‍ ...........
•.¸¸.•★•.¸¸.••.¸¸.•★•.¸¸.••.¸¸

No comments:
Post a Comment