Saturday, 10 November 2012

ഒരു യാത്രാമൊഴി ചൊല്ലാതെ

                              ഒരു യാത്രാമൊഴി ചൊല്ലാതെ
                                   •*´¯♥✿✿⊱╮*♥* ♥* ✿✿⊱⊱•*


ഈ മലരണിക്കാടും 

മരംകോച്ചും തണുപ്പും 

മഞ്ഞുപെയ്യുംമലന്‍ചരിവും

ഈ മൃദുലാളനങ്ങളും 

മണ്ണിന്‍മാറിലിറ്റിറ്റുവീഴുമാ

മഞ്ഞിന്‍കണങ്ങളും 

മിഴിക്കോണിലൊളിപ്പിച്ച

നിന്‍ മൌനാനുരാഗവും

മയില്‍പ്പീലിപോലൊരു

മൃദുസ്പര്‍ശവും 

സ്വപ്നംകണ്ടു ഞാനുറങ്ങവേ

മിഴിവൂറും നിന്നോര്‍മകളില്‍

ഞാന്‍ തീരവെ മഞ്ഞു

മൂടിക്കിടന്നിരുന്നെന്‍ 

നഷ്ടസ്വപ്നങ്ങളെ

മൌനത്തില്‍നിന്നു 

നീയെന്തേ മോചിപ്പിച്ചൂ ?

മനസ്സിന്‍ പാനപാത്രത്തില്‍ 

മധുനിറച്ചു നീയെന്നെ

മായക്കാഴ്ചകള്‍ കാട്ടിയില്ലേ ? 

മോഹങ്ങളും മോഹഭംഗങ്ങളും 

ഇഴചേര്‍ന്നെന്നില്‍ 

മദനനൃത്തമാടിയില്ലേ ?

മനസ്സിന്‍ ലോലതന്ത്രികളില്‍ 

വിരല്‍മീട്ടിയെന്നെ 

മാദകരതിഭാവം കാട്ടിയില്ലേ ? 

എങ്ങുനിന്നോവന്നുനീ , 

എവിടേയ്ക്കോപോയിനീ , 

ഒരുയാത്രാമൊഴിപോലും ചൊല്ലാതെ , 

എന്‍മിഴിനീര്‍ കാണാതെ, 

എന്നോടൊന്നും പറയാതെ 

ഒരു സാന്ത്വനം ചൊരിയാതെ  

എന്‍ജന്മസുകൃതം നീ 

എന്‍മോഹസ്വപ്നം നീ, 

ഞാനെന്ന സത്യം നിനക്ക്സ്വന്തം

എന്‍ജന്മം നിനക്കായിമാത്രം 

എന്‍പ്രണയം നിനക്കായ്‌മാത്രം 

എന്‍ജീവനേ നിന്നെയോര്‍ത്തു

ഞാന്‍ കാത്തിരിപ്പു 

എന്നനുരാഗസാഗരം

നിനക്കായ്‌ തരാന്‍ ..........

                                   •.¸¸.•★•.¸¸.••.¸¸.•★•.¸¸.••.¸¸



No comments:

Post a Comment