Saturday, 10 November 2012



   പണിമുടക്ക്‌  
♥ ✿⊱•*´¯♥✿✿⊱╮*♥* ♥* ✿✿⊱⊱•*´¯♥


                                                     


ഇന്നെന്‍റെ തൂലിക ചലിച്ചില്ല


അക്ഷരങ്ങള്‍ എന്നോടു പിണക്കം നടിക്കുന്നു


അര്‍ത്ഥമില്ലാത്ത ജല്‍പ്പനങ്ങളില്‍ തളച്ചിട്ട മനസ്സില്‍


അകാരണമായൊരു ഭീതിയെന്നെ വലയം ചെയ്യുന്നു


തപ്തമായ മനസ്സില്‍നിന്നിടറിവീഴുന്ന


വാക്കുകള്‍ക്കു ജീവനുംഓജസ്സുമില്ലാത്തപോലെ


തൂലികത്തുമ്പില്‍ നിന്നുതിരുന്ന വാക്കുകള്‍


എന്നെത്തന്നെ തടവിലാക്കിയോ ?


ഒരുവേള അവര്‍ക്കെന്നിലുള്ള വിശ്വാസം


അമ്പേ നഷ്ടപ്പെട്ടിരിക്കുമോ........


അതോ ഒരുപാടുപയോഗിച്ച്തേയ്മാനംസംഭവിച്ച,


മേന്മ നഷ്ടപ്പെട്ട വാചകകസര്‍ത്തില്‍


മനംനൊന്താവുമോ, അറിയില്ലെനിക്ക്......


എന്‍റെപണിപ്പുരയ്ക്കും ബന്ദു പ്രഖ്യാപിച്ചു


ക്യാന്‍വാസിലെ പാതിവരച്ച ചിത്രത്തിലെ


പെണ്‍കൊടിയെന്നെ ആലസ്യത്തോടെ


നോക്കിയിരിക്കയാണ്


തളികയിലെ ചായക്കൂട്ടും


പെയിന്റുണങ്ങിയ ബ്രഷുമെല്ലാം


എന്നെനോക്കി പല്ലിളിച്ചു കാട്ടുന്നു


വര്‍ണംനഷ്ടമായ കണ്ണും,ഒഴിഞ്ഞമനസ്സുമായ്‌


ഞാനുമങ്ങിരിപ്പൂ, നിര്‍ജീവമായ്‌ ................




           ♥ ✿⊱•*´¯♥✿✿⊱╮*♥* ♥* ✿✿⊱⊱•*´¯♥




1 comment: