സ്വപ്ന സുന്ദരി
•.¸¸.•★•.¸¸.••.¸¸.•★•.¸¸.••.¸¸
ചന്ദ്രികയില്‍ ചാലിച്ചെടുത്ത
പൊന്‍നിലാവിന്‍റെ മുഖകാന്തിയാണ്
നിന്‍റെ മുഖത്തിന്
കാമദേവന്‍റെ കയ്യിലെ ചന്തമെഴും
വില്ലിനൊക്കും നീണ്ടിടതിങ്ങിയ
നിന്‍റെ പുരികക്കൊടികള്‍
കരിങ്കൂവളപ്പൂവിന്‍റെ
കാന്തിയെവെല്ലും,നീണ്ടിടംപെട്ട
നിന്‍റെ കരിനീലമിഴികള്‍
എള്ളിന്‍പൂവിനൊക്കും
നീണ്ടഴകാര്‍ന്നു,ചേലൊത്ത
നിന്‍റെ നാസിക
ചാമ്പക്കപോല്‍ചുവന്ന്
തുടുപ്പാര്‍ന്ന, തേനൂറും
നിന്‍റെ അധരപുടങ്ങള്‍
തുളസിക്കതിരിന്‍റെ
നൈര്‍മല്യവും ശാലീനതയും
നിന്‍റെ ചിരിക്ക്
വെണ്ണക്കല്ലില്‍ക്കൊത്തി,അഴകളവുകളില്‍
പണിതീര്‍ത്ത ദാരുശില്‍പംപോലെ
നിന്‍റെ മേനിയഴക്
അഴകിന്‍ദേവതേ,നീയെന്നെ വല്ലാതങ്ങു
മോഹിപ്പിക്കുന്നു,എന്‍കനവുകളില്‍
വന്നു നീയെന്നെ വെറുതേ ഭ്രമിപ്പിക്കുന്നു
എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറമേകുന്ന
മോഹിനീ ഞാന്‍നിന്നെ വല്ലാതങ്ങു
പ്രണയിക്കുന്നു.......
പൊന്‍നിലാവിന്‍റെ മുഖകാന്തിയാണ്
നിന്‍റെ മുഖത്തിന്
കാമദേവന്‍റെ കയ്യിലെ ചന്തമെഴും
വില്ലിനൊക്കും നീണ്ടിടതിങ്ങിയ
നിന്‍റെ പുരികക്കൊടികള്‍
കരിങ്കൂവളപ്പൂവിന്‍റെ
കാന്തിയെവെല്ലും,നീണ്ടിടംപെട്ട
നിന്‍റെ കരിനീലമിഴികള്‍
എള്ളിന്‍പൂവിനൊക്കും
നീണ്ടഴകാര്‍ന്നു,ചേലൊത്ത
നിന്‍റെ നാസിക
ചാമ്പക്കപോല്‍ചുവന്ന്
തുടുപ്പാര്‍ന്ന, തേനൂറും
നിന്‍റെ അധരപുടങ്ങള്‍
തുളസിക്കതിരിന്‍റെ
നൈര്‍മല്യവും ശാലീനതയും
നിന്‍റെ ചിരിക്ക്
വെണ്ണക്കല്ലില്‍ക്കൊത്തി,അഴകളവുകളില്‍
പണിതീര്‍ത്ത ദാരുശില്‍പംപോലെ
നിന്‍റെ മേനിയഴക്
അഴകിന്‍ദേവതേ,നീയെന്നെ വല്ലാതങ്ങു
മോഹിപ്പിക്കുന്നു,എന്‍കനവുകളില്‍
വന്നു നീയെന്നെ വെറുതേ ഭ്രമിപ്പിക്കുന്നു
എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറമേകുന്ന
മോഹിനീ ഞാന്‍നിന്നെ വല്ലാതങ്ങു
പ്രണയിക്കുന്നു.......

No comments:
Post a Comment