Monday, 29 October 2012



കരിനീലകണ്ണുള്ള സുന്ദരി.... 

•.¸¸.•★•.¸¸.••.¸¸.•★•.¸¸.••.¸¸






പാതിരാ മയക്കത്തില്‍ , 


പാതികൂമ്പിയ നിന്‍മിഴികളില്‍ ,

പയ്യെയൊന്നു മുത്തിയപ്പോള്‍,

പിടഞ്ഞുലഞ്ഞതെന്തേ നിന്‍

പീലിനീര്‍ത്തിയാടും മിഴിപ്പീലികള്‍ ?


കണ്ടുഞാന്‍ നിന്‍കരിനീലമിഴികളില്‍,

കത്തുന്നൊരഭിനിവേശത്തിന്‍ സ്നേഹനാമ്പുകള്‍,

കാതരേ, നിന്‍നീള്‍മിഴികളില്‍ അലയടിക്കും

കാത്തിരുപ്പിന്‍ സാന്ദ്രമധുര സംഗീതം,

കാമിനീ, എനിക്കുനിന്നോടുള്ള പ്രണയം

കാതിലോന്നു പറഞ്ഞോട്ടെ,നിന്നിലലിഞ്ഞോട്ടെ,

കരിനീലകണ്ണുള്ള പെണ്ണെ, എന്‍റെ കുറുമ്പിപ്പൂച്ചേ .....!

                        •.¸¸.•★•.¸¸.••.¸¸.•★•.¸¸.••.¸¸•.¸¸.•★•.¸¸.••.










No comments:

Post a Comment