╔═• •═══• •════• •═╗
ഒരമ്മയുടെ വിലാപം
╚═• •═══• •════• •═╝
എരിയുമെന്‍ മനസ്സിന്‍റെ നെരിപ്പോടിലെ
കനലായ് വന്നൊരഗ്നിശലഭമേ ,
ക്ഷോഭിക്കുമീമനസ്സിന്‍ അകക്കാമ്പുകള്‍
ചുട്ടുപൊള്ളുമ്പോള്‍,
ജ്വലിക്കുന്നു തീക്ഷ്ണമായെന്‍
മനവും മേനിയും
കുതറിതെറിക്കുന്നു ഒരഗ്നിസ്ഫുലിംഗമായ് ,
ചാട്ടുളി പോലൊരാ ചോദ്യശരം ???
എവിടെയെന്‍ പൊന്നോമന, ഞാനറിയാതെന്നില്‍നിന്നും ,
തട്ടിപ്പറിച്ചെടുത്തെന്‍ ജീവബിന്ദു ???
വിടരുവാനേറക്കൊതിച്ചോരാ പൂമൊട്ടിനെ
നിഷ്ക്കരുണം തല്ലിക്കൊഴിച്ചവരെ
എന്നുദരത്തിന്‍ തങ്കതൊട്ടിലില്‍ അരുമയായ്‌പോറ്റി
ഞാന്‍ ജീവരക്തം നല്‍കിയെന്‍റെയുള്ളില്‍
താലോലിച്ചും, ലാളിച്ചും,
വളര്‍ത്തിയോരെന്‍ മുത്തിനെ,
പിച്ചിക്കീറി,വിധിയുടെ കരാളഹസ്തത്തിനു
എറിഞ്ഞുകൊടുത്തവരെ,
അകാലത്തില്‍ പൊലിഞ്ഞോരെന്‍പ്രിയന്‍
എനിക്കുനല്‍കിയ
സ്നേഹക്കനി ആയിരുന്നില്ലേ കണ്മണി നീ ,
വിധിയെന്‍ പ്രിയനെ
തട്ടിയെടുത്തതു താങ്ങാന്‍,
കഴിയാതെന്‍ സമനില തെറ്റിയതു
നിന്നെ നഷ്ടപ്പെടുവാനായിരുന്നോ?
വീട്ടുകാരുടെ മാനംകാക്കാന്‍ വിധിക്കപ്പെട്ട,
അവിവാഹിതയായോരമ്മയുടെ
ജല്പ്പനങ്ങളായ്,ആത്മവിലാപമായ്,
നിറയുന്നു, എന്നോമലെ,
നിന്‍പാല്‍പുഞ്ചിരിതൂകും
പിഞ്ചുമുഖം എന്‍കനവുകളില്‍......... ...
ക്ഷോഭിക്കുമീമനസ്സിന്‍ അകക്കാമ്പുകള്‍
ചുട്ടുപൊള്ളുമ്പോള്‍,
ജ്വലിക്കുന്നു തീക്ഷ്ണമായെന്‍
മനവും മേനിയും
കുതറിതെറിക്കുന്നു ഒരഗ്നിസ്ഫുലിംഗമായ് ,
ചാട്ടുളി പോലൊരാ ചോദ്യശരം ???
എവിടെയെന്‍ പൊന്നോമന, ഞാനറിയാതെന്നില്‍നിന്നും ,
തട്ടിപ്പറിച്ചെടുത്തെന്‍ ജീവബിന്ദു ???
വിടരുവാനേറക്കൊതിച്ചോരാ പൂമൊട്ടിനെ
നിഷ്ക്കരുണം തല്ലിക്കൊഴിച്ചവരെ
എന്നുദരത്തിന്‍ തങ്കതൊട്ടിലില്‍ അരുമയായ്‌പോറ്റി
ഞാന്‍ ജീവരക്തം നല്‍കിയെന്‍റെയുള്ളില്‍
താലോലിച്ചും, ലാളിച്ചും,
വളര്‍ത്തിയോരെന്‍ മുത്തിനെ,
പിച്ചിക്കീറി,വിധിയുടെ കരാളഹസ്തത്തിനു
എറിഞ്ഞുകൊടുത്തവരെ,
അകാലത്തില്‍ പൊലിഞ്ഞോരെന്‍പ്രിയന്‍
എനിക്കുനല്‍കിയ
സ്നേഹക്കനി ആയിരുന്നില്ലേ കണ്മണി നീ ,
വിധിയെന്‍ പ്രിയനെ
തട്ടിയെടുത്തതു താങ്ങാന്‍,
കഴിയാതെന്‍ സമനില തെറ്റിയതു
നിന്നെ നഷ്ടപ്പെടുവാനായിരുന്നോ?
വീട്ടുകാരുടെ മാനംകാക്കാന്‍ വിധിക്കപ്പെട്ട,
അവിവാഹിതയായോരമ്മയുടെ
ജല്പ്പനങ്ങളായ്,ആത്മവിലാപമായ്,
നിറയുന്നു, എന്നോമലെ,
നിന്‍പാല്‍പുഞ്ചിരിതൂകും
പിഞ്ചുമുഖം എന്‍കനവുകളില്‍......... ...
¤*¨¨*¤*¨¨*¤*¨¨*¤*¨¨*¤*¨¨*¤*¨¨*¤*¨¨*¤*¨¨*¤
.gif)
No comments:
Post a Comment